Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lok Bhavan

വി​വി​ഐ​പി​ക​ൾ​ക്കും വേ​ദി​യി​ൽ ഇ​രി​പ്പി​ടം വേ​ണം; ലോ​ക്ഭ​വ​നോ​ട് അ​നു​മ​തി തേ​ടി നി​യു​ക്ത സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ‌ വി​വി​ഐ​പി​ക​ൾ​ക്കും വേ​ദി​യി​ൽ ഇ​രി​പ്പി​ടം ആ​വ​ശ്യ​പ്പെ​ട്ട് നി​യു​ക്ത സ​ർ​ക്കാ​ർ. ലോ​ക്ഭ​വ​നോ​ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു. ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് സ​മാ​ന​മാ​യ അ​നു​മ​തി​യാ​ണ് തേ​ടി​യ​ത്.

സ​ത്യ​പ്ര​തി​ജ്ഞാ വേ​ദി​യി​ൽ ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും മാ​ത്രം മ​തി​യെ​ന്നാ​യി​രു​ന്നു ലോ​ക്ഭ​വ​ൻ നി​ർ​ദേ​ശം. ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം പു​റ​ത്തു​വ​ന്ന​ത്. ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വും ക്ഷ​ണി​ക്ക​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​മാ​രു​മു​ണ്ടെ​ന്ന് പ്രോ​ട്ടോ​കോ​ൾ വി​ഭാ​ഗം ഗ​വ​ർ​ണ​റെ അ​റി​യി​ച്ചി​രു​ന്നു.

നി​ല​വി​ൽ സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​വും പ​രി​സ​ര​വും സ​ത്യ​പ്ര​തി​ജ്ഞ കാ​ണാ​ൻ സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞു​ക​വി​ഞ്ഞു. 12,000 പേ​ർ​ക്ക് ച​ട​ങ്ങ് കാ​ണാ​നാ​ണ് ആ​ദ്യം അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും പി​ന്നീ​ട​ത് 15,000 ആ​യി ഉ​യ​ർ​ത്തി.

Kerala

സൗമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൗമൻ സെൻ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ,നിയമ മന്ത്രി പി രാജീവ്,സ്പീക്കർ എ.എൻ. ഷംസീർ, വി.കെ. പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, ചീഫ് സെക്രട്ടറി എ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ, കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് ശുശ്രുത് എ ധർമാധികാരി, ജസ്റ്റീസ്കെ ബാബു, കേരള ഹൈകോടതി മുൻ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂർ,സുപ്രീം കോടതി മുൻ ജഡ്ജ് ജസ്റ്റീസ് ഇന്ദിര ബാനർജി,വൈസ് ചാൻസലർമാരായ മോഹൻ കുന്നുമ്മൽ, സജി ഗോപിനാഥ്, സിസ തോമസ്, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Kerala

കേ​ര​ള ലോ​ക് ഭ​വ​ന് ഇ​ന്ന് അ​വ​ധി​യി​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്രി​​​സ്മ​​​സ് ദി​​​ന​​​ത്തി​​​ല്‍ ലോ​​​ക്ഭ​​​വ​​​ന്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് അ​​​വ​​​ധി​​​യി​​​ല്ല. ജീ​​​വ​​​ന​​​ക്കാ​​​ർ ഇ​​​ന്ന് ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നു കാ​​​ണി​​​ച്ച് ക​​​ണ്‍​ട്രോ​​​ള​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ട​​​ൽ ബി​​​ഹാ​​​രി വാ​​​ജ്‌​​​പേ​​​യി​​​യു​​​ടെ ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ണ് നി​​​ര്‍​ദേ​​​ശം. വാ​​​ജ്പേ​​​യി​​​യു​​​ടെ ജ​​​ന്മ​​​ദി​​​നം ഗു​​​ഡ് ഗ​​​വേ​​​ണ​​​ന്‍​സ് ദി​​​വ​​​സ​​​മാ​​​യാ​​​ണ് ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​ത്. 10 മ​​​ണി​​​ക്കാ​​​ണ് പ​​​രി​​​പാ​​​ടി. ഈ ​​​പ​​​രി​​​പാ​​​ടി​​​യി​​​ല്‍ എ​​​ല്ലാ​​​വ​​​രും നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ലു​​​ണ്ട്. അ​​​തി​​​നാ​​​ല്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് ക്രി​​​സ്മ​​​സ് അ​​​വ​​​ധി ല​​​ഭി​​​ക്കി​​​ല്ല.

അ​​​തേ​​​സ​​​മ​​​യം, ലോ​​​ക്ഭ​​​വ​​​ന് അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ൾ ഇ​​​ല്ലെ​​​ന്നാ​​​ണ് ലേ​​​ക്ഭ​​​വ​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ പോ​​​ലും പ​​​ല​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന സ്ഥ​​​ല​​​മാ​​​ണ്. അ​​​തി​​​നാ​​​ൽ ലോ​​​ക്ഭ​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​തി​​​ന്‍റെ പ​​​രി​​​സ​​​ര​​​ത്ത് ത​​​ന്നെ​​​യാ​​​ണ് താ​​​മ​​​സി​​​ക്കാ​​​റ്.

ഇ​​​ന്ന് മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ ആ​​​ദ​​​രി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രെ എ​​​ത്താ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തെ​​​ന്നും ലോ​​​ക്ഭ​​​വ​​​ൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

Kerala

വി​സി നി​യ​മ​ന ത​ർ​ക്കം; ഗ​വ​ർ​ണ​റെ ക​ണ്ട് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​സി നി​യ​മ​ന ത​ർ​ക്ക​ത്തി​നി​ടെ ഗ​വ​ർ​ണ​റും രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ലോ​ക്ഭ​വ​നി​ൽ കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി. ക്രി​സ്‌​മ​സ് വി​രു​ന്നി​ന് ഗ​വ​ർ​ണ​റെ ക്ഷ​ണി​ക്കാ​നെ​ത്തി​യ​താ​ണ് എ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

കേ​ര​ള ഡി​ജി​റ്റ​ൽ, സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വൈ​സ് ചാ​ൻ​സ​ർ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ര​ണ്ട് ത​ട്ടി​ലാ​ണ്. ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും പ്ര​ത്യേ​കം പ്ര​ത്യേ​കം പേ​രു​ക​ൾ ന​ൽ​കി​യ​തി​നാ​ൽ സു​പ്രീം​കോ​ട​തി സ്വ​ന്തം നി​ല​യ്ക്ക് നി​യ​മ​നം ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്.

അ​തി​നി​ട​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച്ച മ​ന്ത്രി​മാ​രാ​യ ആ​ർ.​ബി​ന്ദു​വും, പി.​രാ​ജീ​വും ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ സ​മ​വാ​യം ആ​യി​രു​ന്നി​ല്ല. അ​ന്ന് എ​ന്തു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യ്ക്ക് വ​രു​ന്നി​ല്ലാ​യെ​ന്ന് ഗ​വ​ർ​ണ​ർ ചോ​ദി​ച്ചി​രു​ന്നു.

 

Kerala

രാ​ജ്ഭ​വ​ൻ ലോ​ക്‌​ഭ​വ​നാ​യി; പഴയ ബോർഡ് അഴിച്ചു മാറ്റി

തി​രു​വ​ന​ന്ത​പു​രം: ​ഗവർണറുടെ ഔദ്യോ​ഗിക വസതിയായ രാജ്ഭവൻ ഇന്നുമുതൽ ലോക്ഭവൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരമാണ് പേരുമാറ്റം. രാജ്‌ഭവന്‍റെ മുന്നിലെ പഴയ ബോർഡ് അഴിച്ചു മാറ്റി.

പിഡബ്ല്യുഡി ഉദ്യോ​ഗസ്ഥരെത്തിയാണ് രാജ്ഭവനിന്‍റെ പ്രധാന ​ഗേറ്റിന് ഇരുവശവുമുള്ള ബോർഡുകൾ അഴിച്ചുമാറ്റിയത്. പേരുമാറ്റം വന്നതോടെ ഇനി മുതൽ ലോക്ഭവൻ എന്നായിരിക്കും ​ഗവർണറുടെ വസതി അറിയപ്പെടുക. പുതിയ ബോർഡ് ചൊവ്വാഴ്ച സ്ഥാപിക്കുക.

ഇ​ക്ക​ഴി​ഞ്ഞ 25ന് ​ആ​യി​രു​ന്നു ഇ​തു​സം​ബ​ന്ധി​ച്ച ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ജ്ഞാ​പ​നം. ക​ഴി​ഞ്ഞ വ​ർ​ഷം ചേ​ർ​ന്ന ഗ​വ​ർ​ണ​ർ​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ൽ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റാ​ണ് രാ​ജ്ഭ​വ​നു​ക​ളു​ടെ പേ​ര് ലോ​ക്‌​ഭ​വ​ൻ എ​ന്നാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്.

പ​ശ്ചി​മ​ബം​ഗാ​ളി​ലെ കോൽ​ക്ക​ത്ത​യി​ൽ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ​ബോ​സ് ശ​നി​യാ​ഴ്ച രാ​ജ്ഭ​വ​ന്‍റെ പേ​ര് ലോ​ക്ഭ​വ​ൻ എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തി​രു​ന്നു. ഡാ​ർ​ജി​ലിം​ഗി​ലും സ​മാ​ന​മാ​യി ശ​നി​യാ​ഴ്ച ത​ന്നെ പേ​ര് മാ​റ്റി​യി​ട്ടു​ണ്ട്.

Kerala

രാ​ജ് ഭ​വ​ൻ ലോ​ക്‌​ഭ​വ​നാ​യി മാ​റും; കേ​ര​ള​ത്തി​ൽ പേ​ര് മാ​റ്റം തി​ങ്ക​ളാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ജ്ഞാ​പ​ന​ത്തി​ന് പി​ന്നാ​ലെ കേ​ര​ള രാ​ജ്ഭ​വ​നും ലോ​ക്‌​ഭ​വ​നാ​യി മാ​റും. തി​ങ്ക​ളാ​ഴ്ച​യാ​ണ് കേ​ര​ള​ത്തി​ൽ രാ​ജ്ഭ​വ​ന്‍റെ പേ​ര് മാ​റ്റം. ഇ​ക്ക​ഴി​ഞ്ഞ 25ന് ​ആ​യി​രു​ന്നു ഇ​തു​സം​ബ​ന്ധി​ച്ച ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ജ്ഞാ​പ​നം.

ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി​യാ​ലു​ട​ൻ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​വും. ക​ഴി​ഞ്ഞ വ​ർ​ഷം ചേ​ർ​ന്ന ഗ​വ​ർ​ണ​ർ​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ൽ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റാ​ണ് രാ​ജ്ഭ​വ​നു​ക​ളു​ടെ പേ​ര് ലോ​ക്‌​ഭ​വ​ൻ എ​ന്നാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്.

പ​ശ്ചി​മ​ബം​ഗാ​ളി​ലെ കൊ​ൽ​ക്ക​ത്ത​യി​ൽ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ​ബോ​സ് ശ​നി​യാ​ഴ്ച രാ​ജ്ഭ​വ​ന്‍റെ പേ​ര് ലോ​ക്ഭ​വ​ൻ എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തി​രു​ന്നു. ഡാ​ർ​ജി​ലിം​ഗി​ലും സ​മാ​ന​മാ​യി ശ​നി​യാ​ഴ്ച ത​ന്നെ പേ​ര് മാ​റ്റി​യി​ട്ടു​ണ്ട്.

 

National

ബംഗാൾ രാജ്ഭവൻ ഇനി "ലോക്ഭവൻ'

കോൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യാ​​​​യ രാ​​​​ജ്ഭ​​​​വ​​​ന്‍റെ പേ​​​ര് ലോ​​​​ക്ഭ​​​​വ​​​​ൻ എ​​​​ന്നാ​​​ക്കി​​​. കേ​​​​ന്ദ്രസ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണു പേ​​​​രു​​​​മാ​​​റ്റ​​​മെ​​​ന്നു ഗ​​​​വ​​​​ര്‍ണ​​​​ര്‍ സി.​​​​വി. ആ​​​​ന്ദ​​​​ബോ​​​​സ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

രാ​​​​ജ്ഭ​​​​വ​​​​ന്‍റെ പേ​​​​രു​​​​മാ​​​​റ്റ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ 25നു ​​​​കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു. കോല്‍ക്ക​​​​ത്ത​​​​യി​​​​ലെ രാ​​​​ജ്ഭ​​​​വ​​​​ന്‍, ഡാ​​​​ർ​​​​ജി​​​​ലിം​​​​ഗ് ഫ്ളാ​​​​ഗ്സ്റ്റാ​​​​ഫ് ഹൗ​​​​സ് എ​​​​ന്നി​​​​വ​ ലോ​​​​ക്ഭ​​​​വ​​​​ന്‍ എ​​​​ന്ന​​​പേ​​​രി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണു വി​​​ജ്ഞാ​​​പ​​​നം പ​​​റ​​​യു​​​ന്ന​​​ത്.

ഇ​​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് പേ​​​​രു​​​​മാ​​​​റ്റം ഇ​​​ന്ന​​​ലെ ഗ​​​​വ​​​​ര്‍ണ​​​​ര്‍ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നേ​​​​താ​​​​ജി സു​​​​ഭാ​​​​ഷ് ച​​​​ന്ദ്ര​​​​ബോ​​​​സി​​​​നു​​​​ള്ള ആ​​​​ദ​​​​ര​​​​മാ​​​​യാ​​​ണു പേ​​​രു​​​ മാ​​​റ്റു​​​ന്ന​​​തെ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ട്വി​​​റ്റ​​​ർ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍, പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ള്‍, പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സ​​​ജ്ജീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഗ​​​​വ​​​​ര്‍ണ​​​​റു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​യു​​​ടെ പേര് ജ​​​​ന്‍ രാ​​​​ജ് ഭ​​​​വ​​​​ന്‍ എ​​​​ന്നാ​​​ക്കു​​​ന്ന​​​ത്.

രാ​​​​ജ് ഭ​​​​വ​​​​ന്‍ എ​​​​ന്ന സം​​​​വി​​​​ധാ​​​​നം ആ​​​​ശ്ച​​​​ര്യ​​​​ത്തോ​​​​ടെ​​​​യും ഭ​​​​യ​​​​ത്തോ​​​​ടെ​​​​യും ജ​​​​ന​​​​ങ്ങ​​​​ള്‍ നോ​​​​ക്കാ​​​​ണു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം ഇ​​​​ല്ലാ​​​​താ​​​​ക്ക​​​​ണം. ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി ജ​​​​നോ​​​​പ​​​​കാ​​​​ര​​​​പ്ര​​​​ദ​​​​മാ​​​​യ ഒ​​​​ട്ടേ​​​​റെ പ​​​​ദ്ധ​​​​തി​​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​യെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​റു​​​ടെ കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു. പേ​​​​രു​​​​മാ​​​​റ്റം സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന പു​​​​തി​​​​യ ബോ​​​​ർ​​​​ഡു​​​​ക​​​​ൾ ലോ​​​​ക്ഭ​​​​വ​​​​നു മു​​​​ന്നി​​​​ൽ സ്ഥാ​​​​പി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു.

Latest News

Corehub Up